ഹരിപ്പാട്: ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയിലെ തൃപ്പക്കുടം ലെവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മാണം ഇന്നു തുടങ്ങും. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്നനിലയിൽ. സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണി നടത്താതെ മേല്പ്പാലംനിര്മാണം തുടങ്ങുന്നത് ഇവിടെ വലിയ ഗതാഗതക്കുരു ക്കിനു വഴി തുറക്കും.
തൃപ്പക്കുടം ലെവല്‍ക്രോസ് അടയ്ക്കുമ്പോള്‍ ഹരിപ്പാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ശാസ്താമുറിയില്നിന്നു കിഴക്കോട്ടുതിരിഞ്ഞ് പ്രതിമുഖം ജംഗ്ഷനിലെത്തണം. വീയപുരം, എടത്വ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ജംഗ്ഷനില്‍നിന്നു വടക്കോട്ടു തിരിഞ്ഞുപോകണം. വലിയ വാഹനങ്ങള്‍ക്കാണ് ഈ രീതിയിലെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നത്. കാറുകള്വരെയുള്ള വാഹനങ്ങള്‍ക്ക് തൃപ്പക്കുടം ലെവല്‍ക്രോസ് ഒഴിവാക്കിപ്പോകുന്നതിനുള്ള നാലു വഴികളുണ്ട്. ഇവയെല്ലാം തകര്‍ന്നനിലയിലാണ്.
മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ ഈ വഴികളിലൂടെ ഗതാഗതം തുടരാന്‍ കഴിയില്ല. ലെവല്‍ക്രോസ് അടയ്ക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ ദുരിതയാത്രയാണ് കാത്തിരിക്കുന്നത്.
തിരുവല്ല, എടത്വ, വീയപുരം ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ തിരിഞ്ഞുപേകേണ്ട ശാസ്താമുറി-പ്രതിമുഖം റോഡിലെ വാത്തുകുളങ്ങര വരെയുള്ള ഭാഗത്തെ റോഡില്‍ കുഴികളുണ്ട്. ടാര്‍ ചെയ്ത റോഡാണ്. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്നതോടെ റോഡിലെ ഗതാഗതം ബുദ്ധിമുട്ടാകും. കോളാത്ത് ക്ഷേത്രംവഴി തൃപ്പക്കുടം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തുന്ന റോഡ്, ചെറിയ വാഹനങ്ങള്‍ക്കു കടന്നുപോകാവുന്ന പ്രധാന വഴിയാണ്. ലെവല്‍ക്രോസ് അടയ്ക്കുന്നതോടെ നൂറുകണക്കിനു വാഹനങ്ങളായിരിക്കും ഇതുവഴി പോകുന്നത്.
ഇപ്പോള്‍ത്തന്നെ കാല്‍നടപോലും ബുദ്ധിമുട്ടാകുന്ന മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും.
ഇപ്പോള്‍ത്തന്നെ കാല്‍നടപോലും ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് റോഡു തകര്‍ന്നുകിടക്കുന്നത്. റോഡു പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുദിച്ചിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല.
തൃപ്പക്കുടം പടിഞ്ഞാറെ നടയില്‍നിന്ന് ആനാരിയിലേക്കുള്ള റോഡ്, തൃപ്പക്കുടത്തുനിന്ന് വടക്കന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കാവുന്നതാണ്. ഇതുവഴി പോയാല്‍ ആനാരി ബ്രഹ്മാനന്ദവിലാസം ലെവല്‍ക്രോസ് കടന്ന് വീയപുരം റോഡില്‍ വേഗമെത്താം.
എന്നാല്‍, ഈ വഴിയും ടാറിളകി തകര്‍ന്നുകിടക്കുകയാണ്. ഹരിപ്പാട്-വീയപുരം റോഡില്‍നിന്ന് കിഴക്കുഭാഗത്തേക്കുള്ള പ്രധാന യാത്രാമാര്ഗങ്ങളാണ് വാഴപ്പള്ളി, വാത്തുകുളങ്ങര റോഡുകള്‍. റെയില്‍വേ അടിപ്പാതകളിലൂടെ കടന്നുപോകുന്ന വഴികളാണിത്.
രണ്ടുവഴികളിലും ഇപ്പോള്‍ത്തന്നെ ദുരിതയാത്രയാണ്. മേല്‍പ്പാലത്തിന്റെ പണിതുടങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിരക്കു കൂടും. വീതികുറഞ്ഞ വഴികളായതിനാല്‍ പ്രദേശവാസികള്‍ക്ക് പുറത്തേക്കിറങ്ങാന്കഴിയാത്ത സ്ഥിതിയാകും.